എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല, എന്റെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു: മേതിൽ ദേവിക

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും, തന്റെ അക്കൗണ്ടിലെ വീഡിയോകൾ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും മേതിൽ ദേവിക പറയുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്നും മേതില്‍ ദേവിക ആവശ്യപ്പെട്ടു.

‘എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു. ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്’, മേതില്‍ ദേവിക പറഞ്ഞു.

മേതില്‍ ദേവിക 2021ല്‍ ചെയ്‍ത പോസ്റ്റുകളൊക്കെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അടുത്തിടെ നടൻ അനൂപ് മേനോന്റെയും, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെയും ഫേസ്‍ബുക്ക് പേജും ഹാക്ക് ചെയ്യപ്പെടുകയും വീണ്ടെടുക്കുകയും ചെയ്‍തിരുന്നു.

Share
Leave a Comment