GeneralLatest NewsMollywoodNEWS

ഞാൻ പറഞ്ഞിട്ടാണ് അവൻ ഹോനായി ആയത്, പിന്നെ എങ്ങനെ അവന്റെ അവസരങ്ങൾ ഞാൻ ഇല്ലാതാക്കും: കലാഭവൻ അൻസാർ

റിസബാവയുടെ മരണശേഷം ഇത്തരം വിവാദനാണ് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കലാഭവൻ അൻസാർ പറയുന്നു

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവയുടെ അന്ത്യം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു റിസബാവയുടെ അന്ത്യം. നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും റിസബാവയുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്‌റഫ് എഴുതിയ കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇൻ ഹരിനഗറിലെ ജോൺ ഹോനായി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു പല ഭാഷകളിലേക്കും വില്ലനായി റിസബാവയെ ക്ഷണിച്ചിരുന്നുവെന്നും, എന്നാൽ ഒരു പ്രശസ്തനായ മിമിക്രി നടനാണ് റിസബാവയുടെ അവസരങ്ങൾ നഷ്ടമാക്കിയതെന്നും ആലപ്പി അഷ്‌റഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഈ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ പലരും ആ മിമിക്രി നടനെ അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ അത് കലാഭവൻ അൻസാറിലേക്ക് എത്തി നിന്നു. അൻസാർ ആണ് റിസബാവയുടെ അവസരങ്ങൾ ഇല്ലാതാക്കിയത് എന്ന തരത്തിൽ പല അഭ്യൂങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് കലാഭവൻ അൻസാർ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റിസബാവയുടെ മരണശേഷം വരുന്ന ഇത്തരം വിവാദങ്ങൾ ഒരുപാട് വേദനിപ്പിക്കുന്നുണ്ട് എന്നും. താൻ മനസ്സാവാചാ അറിയാത്ത കാര്യമാണ് ഇതെന്നും, അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കലാഭവൻ അൻസാർ പറയുന്നു.

കലാഭവൻ അൻസാറിന്റെ വാക്കുകൾ:

ചെറുപ്പം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ സുഹൃത്തുക്കൾ കൂടിയായ സിദ്ധിഖ് – ലാൽ എന്നിവരുടെ ചിത്രത്തിലേക്ക് വില്ലനായി നടൻ രഘുവരന്റെ ഡേറ്റ് കിട്ടാതെ വിഷമിച്ച ഇരുന്ന ഇരുവരും തന്നോട് ഈ കഥാപാത്രത്തിലേക്ക് റിസബാവയെ ക്ഷണിച്ചാലോ എന്ന് ആലോചിക്കുവാണെന്ന് പറഞ്ഞു. എന്നാൽ അവന് വില്ലൻ വേഷം ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. തുടർന്ന് എന്റെ നിർബന്ധപ്രകാരമാണ് റിസബാവ ആ വേഷം ചെയ്തത്. അത് അവന്റെ കരിയർ തന്നെ മാറ്റി മറിച്ചു. ആ ഞാൻ ഹിന്ദിയിലേക്കും മറ്റു ഭാഷകളിലേക്കും വന്ന അവന്റെ അവസരം എങ്ങനെ കളയും.

ഞാൻ മനസ്സാവാചാ അറിയാത്ത കാര്യമാണത്. അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് എനിക്ക് അറിയില്ല. മലയാളസിനിമയിൽ വില്ലനായി അഭിനയിക്കാൻ അവനെ നിർബന്ധിച്ച ഞാൻ മറ്റു ഭാഷാചിത്രങ്ങളിൽ വില്ലനായി അഭിനയിക്കണ്ട എന്ന് അവനോടു പറയുമോ? ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു വില്ലൻ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാൻ രിസ ആഗ്രഹിച്ചിരുന്നില്ല. അതായിരിക്കും പല ചിത്രങ്ങളും നിരസിച്ചത്.

ഞാൻ പറഞ്ഞതുകൊണ്ടുമാത്രം വളരെ സാമ്പത്തികലാഭം ഉണ്ടാകുന്ന അന്യഭാഷാ ചിത്രങ്ങൾ നിരസിക്കാൻ മാത്രം ബുദ്ധിശൂന്യത ഒരാൾക്ക് ഉണ്ടാകുമോ? ഇത് പറഞ്ഞ ആൾ തന്നെ ഒന്നു ചിന്തിച്ചു നോക്കട്ടെ. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സിദ്ധീഖ്-ലാൽ. അവരുടെ സിനിമ രിസബാവ അഭിനയിച്ചതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഞാൻ പറയുമോ? അത്രയ്ക്ക് മണ്ടനല്ല ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ഇൻ ഹരിഹർ നഗർ. ഉടനീളം ഒരു കോമഡി ചിത്രം.

ഒരാളുടെ മരണശേഷം ഇങ്ങനെയൊക്കെ വിവാദങ്ങൾ ഉണ്ടാക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഞാൻ ഒരാളെപ്പോലും വേദനിപ്പിക്കുന്ന ആളല്ല. അവന്റെ മരണം എന്നെ വല്ലാതെ ഉലച്ചിട്ടുണ്ട്, അവൻ എനിക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നു. ഈ സമയത്ത് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കുന്നത് ശരിയാണോ എന്ന് ഇത് പറയുന്നവർ ചിന്തിക്കട്ടെ. അവന്റെ മരണം വച്ച് വിവാദം ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല.

shortlink

Related Articles

Post Your Comments


Back to top button