BollywoodGeneralLatest NewsNEWS

സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തി

അടുത്തിടെ സോനു സൂദിന്റെ കമ്പനിയും ലക്‌നൗവിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഡീലിനെ തുടര്‍ന്നാണ് യുപിയിലെ ഓഫീസുകളില്‍ പരിശോധന നടന്നത്

ബോളിവുഡ് നടൻ സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തി. ബുദ്ധനാഴ്ച്ചയാണ് നികുതി വെട്ടിപ്പിന്റെ പേരില്‍ താരത്തിന്റെ മുംബൈയിലെയും ലക്‌നൗവിലെയും ഓഫീസുകളില്‍ റെയിഡ് നടന്നത്. മണിക്കൂറുകളോളം നടന്ന റെയിഡില്‍ നിന്ന് എന്താണ് കണ്ടെത്തിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുംബൈയിലെ ഓഫീസുകള്‍ക്ക് പുറമെ യുപിയിലെ ഓഫീസുകളിലും ആദായനികുതിയുടെ റെയിഡ് നടന്നു. മുംബൈയിലെയും യുപിയിലെയും ഓരേ ഓപ്പറേഷന്‍ ആയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തിടെ സോനു സൂദിന്റെ കമ്പനിയും ലക്‌നൗവിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഡീലിനെ തുടര്‍ന്നാണ് യുപിയിലെ ഓഫീസുകളില്‍ പരിശോധന നടന്നത്.

shortlink

Related Articles

Post Your Comments


Back to top button