പെയിന്റ് പൊളിഞ്ഞ വീട്: ഹൃത്വിക്ക് പങ്കുവെച്ച ചിത്രത്തിന് കമന്റുകൾ, മറുപടിയുമായി നടൻ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രവും അതിന് ആരാധകർ നൽകിയ കമന്റും അതിന് ഹൃത്വിക്ക് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മ റിങ്കി റോഷനൊപ്പമുള്ള ചിത്രമായിരുന്നു നടൻ പങ്കുവെച്ചത്. എന്നാൽ ഒരു വിഭാ​ഗം ആളുകളുടെ ശ്രദ്ധ പതിഞ്ഞത് ഹൃത്വിക്കിന്റെ പുറകിലെ ഭിത്തിയിലാണ്. വെള്ളം ഊറി പെയിന്റെ പൊളിഞ്ഞ നിലയിൽ കിടക്കുന്നതായിരുന്നു ഭിത്തി. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധിപേർ കമന്റുമായെത്തി. തുടർന്ന് ഹൃത്വിക്ക് തന്നെ ഇക്കൂട്ടർക്കുള്ള മറുപടിയും നൽകി.

ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ഉടനെ വീടു വാങ്ങും എന്നുമായിരുന്നു ഹൃത്വിക്ക് റോഷന്റെ മറുപടി. എന്ടാഹ്യലും നിമിഷ നേരംകൊണ്ടാണ് നടന്റെ ചിത്രവും കമന്റുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Share
Leave a Comment