കൊച്ചി: അഭിനയ ജീവിതത്തിൽ തനിക്ക് വഴിത്തിരിവായ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബാബു ആൻ്റണി. ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന സിനിമയിലെ വില്ലൻ വേഷം ലഭിച്ച സാഹചര്യത്തെക്കുറിച്ചും അഭിനയത്തിൽ മൃഗങ്ങളുടെ മൂവ്മെന്റസ് കടമെടുക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ചും ബാബു ആൻ്റണി ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു.
‘മൃഗങ്ങളുടെ മൂവ്മെന്റസ് ഞാൻ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ ഒരു മൂർഖൻ പാമ്പിനെയാണ് ഞാൻ അനുകരിച്ചിരിക്കുന്നത്. ‘വൈശാലി’യിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈൽ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ, എന്നാൽ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. അതിനാൽ തന്നെ ഒരു ആനയുടെ മൂവ്മെന്റ്സ് നൽകാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാഷിലാഡ്സിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്’. ബാബു ആൻ്റണി പറയുന്നു.
Read Also:- ഷാരൂഖ് ഖാൻ ചിത്രത്തിൽ ദളപതിയും
‘മാഷിലാഡ്സിൽ മൃഗങ്ങളുടെ മൂവ്മെന്റസിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിൾ സ്റ്റൈൽ, മങ്കി സ്റ്റൈൽ, തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാൻ അഭിനയത്തിലേക്കും എടുത്തത്. നാനയിലെ ഒരു സ്റ്റിൽ കണ്ടിട്ടാണ് എന്നെ ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന സിനിമയിലേക്ക് പാച്ചിക്ക (ഫാസില്‍) വിളിക്കുന്നത്. അതിന് മുൻപ് ഞാൻ ‘ചിലമ്പ്’ എന്ന സിനിമയിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ. ചിലമ്പിൽ അഭിനയിച്ചു കഴിഞ്ഞു പൊൻകുന്നത്ത് സിനിമയൊക്കെ കണ്ട് വെറുതെ കറങ്ങി നടക്കുന്ന സമയത്തായിരുന്നു പൂവിന് പുതിയ പൂന്തന്നെലിലേക്ക് വിളി വരുന്നത്’.
Post Your Comments