45-ാമത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതക്കും പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.
‘ഷാനവാസ് സ്വർഗത്തിൽ ഇരുന്ന് കാണുന്നുണ്ടാവും എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന് ജനപ്രിയ ചിത്രം, മികച്ച കലാസംവിധാനം, മികച്ച സംഗീത സംവിധാനം, എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്. ഷാനവാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും.
Read Also:- കഥ പോലുമറിയാതെ ചെയ്ത സിനിമകളുണ്ട്, അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല: കാവ്യ മാധവൻ
കോവിഡ് സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയായിരുന്നു സൂഫിയും സുജാതയും. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. ഷാനവാസ് സംവിധാനം ചെയ്ത 2015ലെ ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘കരി’ ഒട്ടനവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
Post Your Comments