Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കെങ്കേമം’ പൂജ കഴിഞ്ഞു: ചിത്രീകരണം ഉടൻ

ഓൺഡിമാൻഡ്സിൻ്റ ബാനറിൽ ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ ഫാൻസ്‌ എന്നപേരിൽ കൊച്ചിയിൽ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. ഓൺഡിമാൻഡ്സിൻ്റ ബാനറിൽ ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കൊച്ചിയിൽ താമസിക്കുന്ന ബഡി മമ്മൂട്ടി ഫാനാണ്. ഡ്യൂഡ് മോഹൻലാൽ ഫാനും ജോർജ് ഒരു ഡിസൈനറും സണ്ണി ലിയോണീ ഫാനുമാണ്. ചില സമയങ്ങളിൽ ഇവർ തന്നെ ദിലീപ് ഫാനും, പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററിൽ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവർ ചെയ്യും. ഇവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിൻ്റ കഥാസാരം. ബഡിക്കു സംവിധായകനാകാനുള്ള താൽപ്പര്യവും ഉണ്ട്. ചെറിയ ഷോർട് ഫിലിം ചെയ്ത പരിചയവും ഉണ്ട്.

അമിത ജനസംഖ്യയുള്ള ഈ രാജ്യത്ത് സ്വന്തം കുട്ടികളെ വളർത്താൻ എനിക്ക് ആഗ്രഹമില്ല: കവിത കൗശിക്

സിനിമയില്ലാത്ത ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികൾ തേടി. അവസാനം സിനിമ ചെയ്താൽ പിടിച്ചു നിൽക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുകയാണ് ഇവർ. മുമ്പ് ഓൺലൈൻ, ഓഫ്‌ലൈൻ മാർക്കറ്റിംഗിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്സിനെയും, താരങ്ങളെയും, പ്രൊഡക്ഷൻ കൺട്രോളറുമ്മാരെയും സമീപിച്ച ധൈര്യമാണ് ഇവരെ സിനിമാരംഗത്ത് പ്രവർത്തിക്കാൻ ധൈര്യം കൊടുത്തത്. എന്നാൽ, സിനിമയുടെ പിന്നിലെ യഥാർത്ഥ കഥകൾ മനസിലാക്കിയപ്പോൾ അവർ ഞെട്ടിപ്പോയി. ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനിമാ ലോകമാണ്, അവർ കണ്ടത്. ഈ കഥ ഹാസ്യത്തിനും, നാടകീയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകി അവതരിപ്പിക്കുകയാണ് കെങ്കേമം എന്ന ചിത്രം.

ഭഗത് മാനുവൽ, ലെവിൻ സൈമൺ ജോസഫ്, നോബി മാർക്കോസ്, ഇന്ദ്രൻസ്, അജു വർഗീസ്, ഷാജോൺ, ധർമജൻ, അബു സലിം, മൻരാജ്, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നൂ.

ചിത്രത്തിൽ, വിജയ് ഉലകനാഥ് ,ക്യാമറ കൈകാര്യം ചെയ്യുന്നൂ. എഡിറ്റർ -ചിയാൻ ശ്രീകാന്ത് , മ്യൂസിക് – ദേവേഷ് ആർ നാഥ്‌, ഗാനരചന – ഹരിനാരായണൻ, ആർട്ട് – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -വിപിൻ മോഹനൻ , പരസ്യകല – ലിയോഫിൽ കോളിൻസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷറഫ് കരൂപ്പടന്ന,ചാനൽ പി.ആർ.ഒ- ഷെജിൻ ,പി.ആർ.ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button