എഫ് ഐ ആർ എന്ന സീരിയലിലൂടെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് കവിത കൗശിക്. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം കുട്ടികളെ വളർത്തണമെന്ന് ആഗ്രഹമില്ലെന്നാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്.
തന്റെ വളർത്തു പൂച്ചയെയും നായയെയും പരിപാലിക്കാൻ സന്തോഷമുണ്ടെന്നും, സ്വന്തം കുട്ടികളെ വളർത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കവിത പറഞ്ഞത്. ‘എനിക്കൊരു പൂച്ചയും നായയും ഉണ്ട്. അവർ എന്റെ കുടുംബമാണ്. ഈ അമിത ജനസംഖ്യയുള്ള രാജ്യത്തേക്ക് ഒരു കുട്ടിയെ കൊണ്ടുവരാൻ എനിക്ക് ആഗ്രഹമില്ല’ എന്നാണ് നടി പറയുന്നത്.
Read Also:- ‘ജോജി’ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
ബിസിനസ്സുകാരനായ റോണിത് ബിസ്വ ആണ് നടിയുടെ ഭർത്താവ്. എഫ് ഐ ആർ എന്ന സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെയാണ് കവിത പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായത്.
Post Your Comments