പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. ‘മദ’ മേലധ്യക്ഷന്മാർ വിഷംതുപ്പുമ്പോൾ ‘ഫ! വാ പൂട്ടെടാ’ എന്ന് പറയാൻ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് നമ്മുടെ ദുരന്തം’ എന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
കുറവിലങ്ങാട് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവന നടത്തിയത്. ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക് ലൗ ജിഹാദികൾ ഇരയാക്കുന്നതായി വീഡിയോയിൽ അദ്ദേഹം ആരോപിച്ചിരുന്നു.
Read Also:- പൃഥ്വിരാജിന് പകരമാണ് മമ്മൂട്ടി ആ സിനിമയിലേക്ക് എത്തിയത്: ബെന്നി പി നായരമ്പലം
സംഭവം വിവാദമായതോടെ ബിഷപ്പിനെ വിമർശിച്ചും അനുകൂലിച്ചും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധിപേർ രംഗത്തെത്തിയിരുന്നു.
Post Your Comments