തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ. നടന്‍ മോഹന്‍ലാലാണ് ആദ്യമായി ഇക്കാര്യം പുറത്തറിയിച്ചത്. എന്നാൽ മോഹൻലാൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് സംവിധായകന്‍ അഖില്‍ മാരാരാണ് ‘വിജയനാ എന്തൊക്കെയുണ്ടെടോ പറ’… എന്ന് പിണറായി വിജയന്‍ വിളിക്കുന്ന ആ നടന്‍ ജയകൃഷ്‌ണന്‍ ആണെന്ന് പുറംലോകത്തെ അറിയിച്ചത്.
ഇപ്പോൾ, ജയകൃഷ്‌ണന്‍ തന്നെ പിണറായി വിജയനുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തുകയാണ്. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതിന് കാരണവും നടൻ വ്യക്തമാക്കുന്നു.
‘കെങ്കേമം’ പൂജ കഴിഞ്ഞു: ചിത്രീകരണം ഉടൻ
‘ഒരുപാട് പേര്‍ ഇതേക്കുറിച്ച് ചോദിക്കാന്‍ എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാന്‍ മനപൂര്‍വം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷന്‍ഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്റെ ജ്യേഷ്‌ഠ സഹോദരനാണ് പിണറായി വിജയന്‍. ജീവിതത്തില്‍ പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്, പഠിച്ചിട്ടുണ്ട്. വാക്കുകള്‍ക്കതീതമായ ബന്ധമാണ്’. ജയകൃഷ്ണൻ പറഞ്ഞു.
Post Your Comments