BollywoodGeneralLatest NewsNEWS

നടൻ വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു

വധു വിരാട് കോലിയുടെ സ്റ്റൈലിസ്റ്റ്

ബോളിവുഡ് നടൻ വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു. ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്‍താനിയാണ് വധു. ഈ മാസം ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുള്‍പ്പെടെ നിരവധി പ്രമുഖരുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ പ്രശസ്‍തയാണ് നന്ദിത.

നന്ദിത മഹ്‍താനിയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂര്‍ ആണ് അവരുടെ ആദ്യ ഭര്‍ത്താവ്. നന്ദിതയുമായി വേര്‍പിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്‍മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്.

നന്ദിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യുത് ജാംവാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകളൊന്നും നല്‍കിയിരുന്നില്ല. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികപരമായി ഇരുവരും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

https://www.instagram.com/p/CTwAhI7spsZ/?utm_source=ig_embed&ig_rid=c421b80e-42a2-4cb0-987d-5874ecfc2239

ആക്ഷന്‍ ചിത്രങ്ങളിലൂടെ സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിദ്യുത് ജാംവാല്‍. 2011ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ‘ശക്തി’യിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച വിദ്യുത് അതേ വര്‍ഷം പുറത്തിറങ്ങിയ ജോണ്‍ എബ്രഹാം നായകനായ ‘ഫോഴ്സി’ലൂടെ ബോളിവുഡിലേക്കുമെത്തി.

shortlink

Post Your Comments


Back to top button