GeneralLatest NewsMollywoodNEWSSocial Media

ഷൂ കളക്ഷനുമായി പരിനീതി ചോപ്ര: ഇതെന്താ ചെരിപ്പുകടയോ എന്ന് ആരാധകർ

പരിനീതിയുടെ ഷൂ കളക്ഷൻ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നും തനിക്കത് വേണമെന്നുമായിരുന്നു സാനിയയുടെ കമന്റ്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പരിനീതി ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പരിനീതി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തന്റെ വിവിധ തരത്തിലുള്ള ഷൂ കളക്ഷനുകളുടെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

പുറത്തു പോകാനായി ഏത് ചെരിപ്പ് തിരഞ്ഞെടുക്കും എന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അഞ്ചു മിനിറ്റിൽ താൻ റെഡിയാകുമെന്ന് ഉറപ്പാണെന്നും ഫൊട്ടോയ്ക്കൊപ്പം പരിനീതി കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/CTwreaRDg7A/?utm_source=ig_embed&utm_campaign=loading

സാനിയ മിർസ അടക്കമുളളവർ പരിനീതിയുടെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പരിനീതിയുടെ ഷൂ കളക്ഷൻ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നും തനിക്കത് വേണമെന്നുമായിരുന്നു സാനിയയുടെ കമന്റ്. കൂടുതലും വൈറ്റ് നിറത്തിലുളള ചെരുപ്പുകളാണ് പരിനീതിയുടെ ശേഖരത്തിലുളളത്. ഇക്കാര്യം ചില ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ഇതെന്താ ചെരുപ്പു കടയാണോയെന്നും ചിലർ കമന്റു ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button