Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’: സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി സയനോര

കൂടുതലും ഗായിക സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു

കൊച്ചി: നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവർ ഒരുമിച്ച് ഡാന്‍സ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന ഹിന്ദി ഗാനത്തിന് അതിമനോഹരമായ നൃത്തച്ചുവടുകളുമായിട്ടായാരുന്നു ഇവര്‍ എത്തിയത്.

എന്നാല്‍ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകള്‍ നിറഞ്ഞു. കൂടുതലും ഗായിക സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു വന്നത്.

എൻ്റെ ശബ്ദം ഇടറുന്നതു കേൾക്കാൻ ഇന്ന് ആ മഹാരാജാവ് ഇല്ല: റിസബാവയുടെ ഓർമകളിൽ വിന്ദുജ മേനോൻ

വിഡിയോയിൽ സയനോര ഷോര്‍ട്ട് ധരിച്ച് ഡാന്‍സ് ചെയ്തതാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ലെന്നും കുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോര്‍മ്മ വേണം എന്ന് തുടങ്ങി സയനോരയുടെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലര്‍ന്ന കമന്റുകളായിരുന്നു വന്നത്.

എന്നാല്‍ സൈബര്‍ സദാചാരവാദികൾക്ക് മറുപടിയായി മറ്റൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സയനോര. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന തലക്കെട്ടിൽ ഡാൻസ് കളിച്ചപ്പോഴുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് സയനോര പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നും താരം താരം കുറിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button