BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWS

വി എ ശ്രീകുമാറും മോഹൻലാലും ഇനി ബോളിവുഡിലേക്ക്

മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്

ഒടിയൻ എന്ന ചിത്രത്തിന് ശേഷം വിഎ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 2020 സെപ്റ്റംബറില്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്ന ‘മിഷന്‍ കൊങ്കണി’ലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്. ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലുമായിരിക്കും ചിത്രമെന്നാണ് പ്രഖ്യാപന സമയത്ത് ലഭിച്ച അറിയിപ്പ്. ബോളിവുഡ് താരം രണ്‍ദീപ് ഹൂദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മുഴുനീള കഥാപാത്രത്തെയാണോ എന്നത് വ്യക്തമല്ല.

മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മ്മാണം.

ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാവും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കിയ ഒടിയന്‍ എന്ന ചിത്രത്തിലൂടെയാണ് വി എ ശ്രീകുമാര്‍ സംവിധാനരംഗത്തേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button