GeneralHollywoodLatest NewsNEWSSocial Media

ഫാഷൻ ലോകത്തെ ഞെട്ടിച്ച് പ്രശസ്ത മോഡൽ കിം കര്‍ദാഷ്യാന്‍: വൈറലായി ചിത്രം

അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ബ്രാന്‍ഡായ ബലന്‍സിയാഗ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് കിം ധരിച്ചത്

വ്യത്യസ്തമായ വേഷങ്ങൾ ധരിച്ച് എപ്പോഴും വ്യത്യസ്ത പുലര്‍ത്തുന്ന താരമാണ് ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കര്‍ദാഷ്യാന്‍. ഇപ്പോഴിതാ ഫാഷന്‍ലോകത്തെ ഏറ്റവും പ്രസിദ്ധമായ ‘മെറ്റ് ഗാല’യില്‍ വ്യത്യസ്ത വേഷത്തിൽ എത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് കിം കര്‍ദാഷ്യാന്‍. പൂര്‍ണമായും കറുപ്പണിഞ്ഞ് മുഖം മറച്ചാണ് കിം എത്തിയത്.

അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ബ്രാന്‍ഡായ ബലന്‍സിയാഗ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് കിം ധരിച്ചത്. വവ്വാലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ഡിസൈന്‍ ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CTyMM1xlVv2/?utm_source=ig_web_copy_link

അതേസമയം എന്തെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായാണോ കിം ഇങ്ങനെ വന്നതെന്ന് വ്യക്തമല്ല. സ്ത്രീകള്‍ക്ക് നേരേ ലോകമൊട്ടാകെ അതിക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് കിം ഈ വേഷം തിരഞ്ഞെടുത്തതെന്ന അഭ്യൂങ്ങൾ ഉണ്ട്. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button