കൊച്ചി: അന്തരിച്ച നടൻ റിസബാവയുടെ സംസ്കാരം ഇന്നു നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ പൊതുദർശനം അടക്കമുളളവ ഒഴിവാക്കി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കാരം രാവിലെ പത്തരയ്ക്ക് പശ്ചിമകൊച്ചി ചെമ്പിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
വ്യക്കസംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഒരു ഡബ്ബിങ് ആർടിസ്റ്റ് കൂടിയായിരുന്നു.
രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അറുപതുകാരനായ റിസബാവയുടെ ആരോഗ്യനില കൂടതൽ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.
Post Your Comments