ബാലതാരമായി എത്തി പിന്നീട് നടാനായി മാറിയ താരമാണ് കാളിദാസ് ജയറാം. താരദമ്പതികളായ ജയറാമിന്റെയും പർവതിയുടെയും മകനാണ് കാളിദാസ്. മാതാപിതാക്കൾ താരങ്ങൾ ആയതുകൊണ്ട് തന്നെ സിനിമയിലേക്ക് കടന്നു വരൻ കാളിദാസിന് അധികം പ്രയാസം നേരിടേണ്ടി വന്നില്ല. എന്നാൽ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുക എന്നത് മാറ്റ് ഏത് താരങ്ങളെ പോലെയും വെല്ലുവിളി നിറഞ്ഞതായിരുന്നു കാളിദാസിനും. ആദ്യം ചെയ്ത ചിത്രങ്ങൾ ഒന്നും വേണ്ടത്ര ശ്രദ്ധ നേടാൻ കാളിദാസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടയിൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രം സുധ കൊങ്കര സംവിധാനം ചെയ്ത ‘പാവൈ കഥകൾ’ കാളിദാസിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. താൻ സിനിമാ ലോകത്തോട് വിട പറയാൻ തീരുമാനമെടുത്ത സമയത്താണ് തനിക്ക് ഈ അവസരം ലഭിക്കുന്നതെന്ന് മുൻപ് പല വേദികളിലും കാളിദാസ് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, പാവൈകഥകളിലെ അഭിനയത്തിന് മികച്ച നടനുള്ള ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡ് നേടിയതിനു ശേഷം കാളിദാസ് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറുമെന്ന് പല നടന്മാരും പറയുന്നത് കേട്ടിട്ടുണ്ട്, എന്റെ കാര്യത്തിൽ അതായിരുന്നു പാവൈകഥകൾ. ഇത്തരമൊരു വേഷം തന്നതിന് സുധ മാമിനോടാണ് നന്ദി,’കാളിദാസ് പറയുന്നു.
‘പലരും എന്നോട് ചോദിക്കാറുണ്ട് നീ അപ്പയുടെ പേരിൽ അല്ലേ വന്നത് എന്ന്. അതെ ഞാൻ അപ്പയുടെ പേരിൽ തന്നെയാണ് വന്നത്, ഇന്ന് ഞാനത് അഭിമാനത്തോടെ തന്നെ പറയുന്നു. നമ്മൾ എവിടുന്നു വന്നാലും നമ്മൾ കൊടുക്കുന്ന എഫോർട്ട് ആണ് നമ്മളെ ഇങ്ങനെ ഇവിടെ കൊണ്ടു നിർത്തുന്നത്,’ കാളിദാസ് കൂട്ടിച്ചേർക്കുന്നു.
Post Your Comments