നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന റിസ ബാവയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സിനിമാരംഗത്തുള്ള നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ മുകേഷും റിസ ബാവയുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്.
‘ഹരിഹർ നഗർ വന്നപ്പോൾ ആദ്യമായാകും ഒരു വില്ലൻ കഥാപാത്രം ഇത്രയധികം അന്ന് ജനപ്രതിനിധി നേടുന്നത്. ഹരിഹർ നഗർ റീമേക്ക് ചെയ്തപ്പോൾ ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഹോനായി എന്ന കഥാപാത്രം റിസ ബാവ തന്നെ ചെയ്യണമെന്നതായിരുന്നു എല്ലാവരുടെയും നിർബന്ധം’.
Read Also:- സ്പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും
‘പക്ഷേ പിന്നീട് ഡേറ്റിന്റെ പ്രശ്നങ്ങൾ കൊണ്ടാണോ എന്നറിയില്ല ഇതിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചില്ല. അന്ന് ഞാൻ ഇക്കാര്യങ്ങൾ റിസ ബാവയോടും പങ്കുവെച്ചിരുന്നു. ഹോനായി ആയി വരുന്ന ഒരു ചാൻസും കളയരുതെന്ന്. എന്നാൽ ഈ ഭാഷകളിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാനായില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം. പിൻകാലത്ത് ഹീറോയായും വില്ലനായും ഒരുപാട് സിനിമകളിൽ അഭിനയിച്ചു’ മുകേഷ് പറഞ്ഞു.
Post Your Comments