കൊച്ചി: അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദർശനം അടക്കമുളളവ ഒഴിവാക്കിയിരുന്നു.
വ്യക്കസംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഒരു ഡബ്ബിങ് ആർടിസ്റ്റ് കൂടിയായിരുന്നു.
രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അറുപതുകാരനായ റിസബാവയുടെ ആരോഗ്യനില കൂടതൽ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.
Post Your Comments