ഒരിക്കലും പാര്‍വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍: അന്ന് റിസബാവ പറഞ്ഞത്!

എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് 'ഡോക്ടര്‍ പശുപതി'

മലയാള സിനിമയിലെ വേറിട്ട വില്ലന്‍ മുഖമായിരുന്നു ജോണ്‍ഹോനായി. സിദ്ധിഖ് – ലാലിന്‍റെ മികച്ച സംഭാഷണം കൊണ്ട് ശ്രദ്ധേയമായ ജോണ്‍ഹോനായി എന്ന പ്രതിനായക കഥാപാത്രം റിസബാവയുടെ അഭിനയം കൊണ്ട് അതിലേറെ പോപ്പുലറായി. മലയാള സിനിമകളില്‍ ശക്തമായ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടിയ റിസബാവവയും മോളിവുഡ് സിനിമയ്ക്ക് ശൂന്യത സൃഷ്ടിച്ചു വിട പറയുമ്പോള്‍ പ്രതിഭ ധാരാളിത്തമുള്ള മലയാള സിനിമാ ലോകം മികച്ച കലാകാരന്മാരുടെ എണ്ണം കൊണ്ട് ഇപ്പോള്‍ ചുരുങ്ങുകയാണ്.

റിസബാവ നായകനായി അഭിനയിച്ച ചിത്രം ‘ഡോക്ടര്‍ പശുപതി’യിലെ തന്റെ നായികയായി അഭിനയിച്ച നടി പാര്‍വതിയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ റിസബാവ പങ്കുവച്ച അനുഭവം

‘ആദ്യമായി അഭിനയിക്കാനെത്തിയപ്പോള്‍ പാര്‍വതിയെ പോലെ വലിയ ഒരു നടി എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്. അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വതി. സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ‘ചിത്രഗീതം’ നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ  പാട്ട് സീന്‍ കാണിച്ചു. പാര്‍വതിക്കൊപ്പം വന്ന പുതിയ നായകന്‍ കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്, അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി. എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ‘ഡോക്ടര്‍ പശുപതി’. പാര്‍വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് പാര്‍വതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ല’. റിസബാവ പറയുന്നു

Share
Leave a Comment