ആദ്യ വിവാഹ വാർഷികാഘോഷം മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം ആഘോഷിച്ച് നടി മിയ. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ വിവാഹ വാർഷികത്തിൽ തന്നെ മകനുളള സന്തോഷത്തിലാണ് മിയ.
വിവാഹ വാർഷിക ദിനത്തിൽ അശ്വിനൊപ്പമുളള ഫൊട്ടോയാണ് മിയ ഷെയർ ചെയ്തത്. ഒരു വർഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫൊട്ടോയ്ക്കൊപ്പം മിയ കുറിച്ചത്.
https://www.instagram.com/reel/CTwEGV8BlpL/?utm_source=ig_embed&utm_campaign=loading
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. ലോക്ക്ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം.
Post Your Comments