അന്തരിച്ച നടൻ റിസബാവയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങൾ. നടൻ പൃഥ്വിരാജ്, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരിക്കെയാണ് റിസബാവയുടെ അന്ത്യം.
https://www.facebook.com/PrithvirajSukumaran/posts/418747029617856?__cft__[0]=AZUrynOQWDJbE5Fw7l9LND6esqLNKqqxSB4OdGtFURjbadPBqQ2j9IegLTqCkwIlKTXuCFd-diuc8OZZwdy3nhhJzQWlCejUT42teUOBA9leT05E_WWsVZO9VrwabeYMqe0&__tn__=%2CO%2CP-R
നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാല്‍ ഇത് പുറത്തിറങ്ങിയില്ല. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു മടങ്ങി വരവ്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് 90ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്.
https://www.facebook.com/mukeshcineactor/posts/381259276722001?__cft__[0]=AZXzfoB3vnXz3_HLjG3yxwwGHXbwnWtwYTyUtyeNXsb5mdyIYvOziSCg4tleBlfN2yEpgK_2k4Frg2368_GtRLBdV5tKIpMB4RuA2ZfMxyzBFcc7LTOhMK4Nm5mQucZ-i1QOBjgf56obevmlcRCQsyfk&__tn__=%2CO%2CP-R
ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/theManjuWarrier/posts/420485356100635?__cft__[0]=AZXpi-z2OjyJ_1z912kiANwdqrhie7-WX_b-XgBUX1qCVRQiKHdWx_mUYxX_-VUvCtsMr7emkBQWh2myY7NGpqJD-wMDrZcUr2mMMseVtbnFi7KBPDO5POmHnh61YVM5k59UPAbsHF5kOXN2Ne_Mz9ML&__tn__=%2CO%2CP-R
Post Your Comments