കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തമിഴ് – മലയാളം ചിത്രമാണ് ‘ഒറ്റ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസാണ് ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഷൂട്ടിങ്ങിനെത്തിയ വിവരം അറിയിച്ചത്. കുഞ്ചാക്കോ ബോബനും ഷൂട്ടിങ്ങ് തുടങ്ങിയ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ് ആണ്.
25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്.
Post Your Comments