ടെലിവിഷന്‍ പരിപാടിയിലൂടെ എത്തിയ നടി സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയാണ് കൂടുതൽ ശ്രദ്ധേയയായി മാറുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങിയ സുരഭി സീരിയസ് വേഷം ചെയ്യുമെന്ന് പുരസ്‌കാരത്തിന് അര്‍ഹയായ ശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞത്. എന്നാൽ പുരസ്‌കാരം കിട്ടിയതിനു ശേഷം തനിക്ക് നല്ല അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല എന്ന് പല അഭിമുഖങ്ങളിലും സുരഭി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി ഒരു വാണിജ്യ സിനിമയിൽ നായികയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സുരഭി. നടൻ അനൂപ് മേനോൻ തന്നെ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന പത്മ എന്ന ചിത്രത്തിലാണ് സുരഭി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മ. എന്നാൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങി ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് നായിക താനാണ് എന്നറിഞ്ഞതെന്ന് സുരഭി പറയുന്നു.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ:
‘തിരക്കഥ ഉള്‍പ്പടെ ഒരുപാട് ചിത്രങ്ങളില്‍ ഞാന്‍ അനൂപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. അന്ന് പ്രിയാമണിയ്ക്കും അനൂപ് മേനോനും ഇടയിലുള്ള സൈഡ് റോള്‍ ചെയ്യുമ്പോള്‍, ഇത്തരമൊരു ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോഴാണ് ഞാനാണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആയ പദ്മ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്.
ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയിലെ പോലെ കോമിക് എലമന്റ്‌സ് ഉള്ള ചിത്രമാണ് പദ്മ. എന്റെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വച്ചാല്‍, നാഷണല്‍ അവാര്‍ഡ് ലഭിച്ച ശേഷം ആദ്യമായിട്ടാണ് ഒരു വണിജ്യ സിനിമയില്‍ നായികയാക്കാം എന്ന് പറഞ്ഞ് ഒരു സംവിധായകന്‍ എന്നെ വിളിയ്ക്കുന്നത് എന്നതാണ്. മാത്രവുമല്ല, ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഗ്ലാമറായിട്ടുള്ള കഥാപാത്രമാണ് ഇതെന്ന് സുരഭി ചിരിച്ചുകൊണ്ട് പറയുന്നു. കൊവിഡ് 19 പ്രൊട്ടോക്കോളുകള്‍ ഉള്ളത് കാരണം ഭൂരിഭാഗം ഷൂട്ടിങും പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് നടന്നത്. വളരെ രസകരമായിരുന്നു ഷൂട്ടിങ്’, സുരഭി പറഞ്ഞു.
പദ്മയ്ക്ക് ശേഷം കള്ളന്റെ പറുദീസ എന്ന ചിത്രത്തിലും സുരഭി ലക്ഷ്മി നായികയായി എത്തുന്നുണ്ട്. സൗബിന്‍ ഷഹീര്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.
Post Your Comments