
സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിലൂടെയും വിമർശനങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നതിലൂടെയും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് നടി റിമ കല്ലിങ്കൽ. പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് റിമയുടെ രീതി. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ തന്നെ വിമർശിക്കാൻ എത്തിയയാൾക്ക് തക്കതായ മറുപടി നൽകി വീണ്ടും ശ്രദ്ധേയ ആയിരിക്കുകയാണ് റിമ കല്ലിങ്കൽ.
ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിമ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ഒരാൾ ‘കാണാൻ ട്രാൻസ് ജെൻഡറിനെ പോലെയുണ്ട്’ എന്ന് പറഞ്ഞ കമന്റ് ചെയ്തത്. എന്നാൽ ഇയാളോട് റിമ അതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും മറുപടി നൽകുകയായിരുന്നു.
‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍’- എന്നായിരുന്നു റിമയുടെ മറുപടി.
‘പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്’ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അതിനും മറുപടിയുമായി റിമ, ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം’- റീമ കുറിച്ചു.
Post Your Comments