ഞാൻ എന്നും അവളുടെ മകൾ: മേഘ്‌നയ്‌ക്കൊപ്പമുള്ള ചിത്രവുമായി നസ്രിയ

മാഡ് ഡാഡി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് മേഘ്‌നയും നസ്‌റിയയും തമ്മിലുള്ള സൗഹൃദം ആരംഭിയ്ക്കുന്നത്

കൊച്ചി: സിനിമയിലെ സൗഹൃദം ജീവിതത്തിലും തുടരുന്നയാളാണ് നടി നസ്രിയ. നിരവധി താരങ്ങൾ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളാണ്. അത്തരത്തിൽ ഏവർക്കും അറിയാവുന്ന സൗഹൃദമാണ് നടി മേഘ്‌ന രാജുമായുള്ള നസ്രിയയുടെ സൗഹൃദം. ഇപ്പോഴിതാ മേഘ്‌നയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

‘ഞാന്‍ എന്നും അവളുടെ മകള്‍ ആയിരിക്കും, ലവ് യു ദീ’ എന്ന ക്യാപ്ഷനോടെ നസ്രിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. മേഘ്‌നയുടെയും ചിരജ്ജീവി സര്‍ജ്ജയുടെയും മകന്റെ പേരിടല്‍ ചടങ്ങിന് എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ.

കഴിഞ്ഞ ആഴ്ചയായിരുന്നു ജൂനിയര്‍ ചിരുവിന്റെ പേരിടല്‍ ചടങ്ങ്. റയാന്‍ രാജ് സര്‍ജ്ജ എന്ന് മകന് പേരിട്ട വിശേഷം മേഘ്‌ന തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മേഘ്‌നയെ കാണാന്‍ നസ്‌റിയ ഹൈദരബാദില്‍ എത്തിയതും ചില കന്നട – തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴാണ് നസ്‌റിയ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

മാഡ് ഡാഡി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് മേഘ്‌നയും നസ്‌റിയയും തമ്മിലുള്ള സൗഹൃദം ആരംഭിയ്ക്കുന്നത്. ചിത്രത്തില്‍ മേഘ്‌ന രാജിന്റെ മകളായിട്ടാണ് നസ്‌റിയ അഭിനയിച്ചത്. അതുകൊണ്ടാണ് ക്യാപ്ഷനില്‍ ഞാന്‍ എന്നും അവളുടെ മകള്‍ എന്ന് നസ്‌റിയ കുറിച്ചത്. ധീ എന്നാണ് നസ്‌റിയ മേഘ്‌നയെ വിളിയ്ക്കുന്നത്.

Share
Leave a Comment