BollywoodGeneralLatest NewsMovie GossipsNEWS

എന്റെ പ്രതിഫലമാണ് ഞാൻ ചോദിച്ചു വാങ്ങുന്നത്: സീതയാവാൻ 12 കോടി ചോദിച്ചുവെന്ന വിവാദത്തിന് മറുപടിയുമായി കരീന

ബോളിവുഡിലെ നിർഭാഗ്യകരമായ ലിംഗ വേതന അസമത്വം ഉയർത്തി കാണിക്കാൻ കൂടുതൽ നടിമാർ രംഗത്തു വരുന്നതിൽ സന്തോഷമുണ്ടെന്ന് കരീന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കരീന കപൂർ. ബോളിവുഡിൽ ആണ് അഭിനയിക്കുന്നതെങ്കിലും മലയാളികൾക്കും നടി പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്നെ കുറിച്ച് ഉയർന്ന കേട്ട ഒരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരീന. രാമായണത്തിന്റെ പുനർനിർമ്മാണത്തിൽ സീതയായി അഭിനയിക്കുന്നതിന് പ്രതിഫലം വർധിപ്പിച്ചുവെന്നും, ചിത്രത്തിൽ അഭിനയിക്കുന്നതിന് 12 കോടി രൂപ ആവശ്യപ്പെട്ടു എന്നതായിരുന്നു കരീനയ്ക്ക് നേരെയുള്ള ആരോപണം. ഇപ്പോൾ ഈ ആരോപണത്തിനുള്ള കരീനയുടെ മറുപടിയാണ് ചർച്ചയാകുന്നത്.

സിനിമയിൽ തുല്യ വേതനത്തിനു നടിമാർ ശബ്‌ദിക്കുന്നത് സാധാരണ കാരണമായി കാണണമെന്നും. തന്റെ മൂല്യം തനിക്ക് അറിയാമെന്നും കരീന പറയുന്നു. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

‘എനിക്ക് എന്താണ് വേണ്ടതെന്നാണ് ഞാൻ വ്യക്തമാക്കുന്നത്, അതിന് ആ ബഹുമാനം ലഭിക്കണമെന്ന് ഞാൻ കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഒരു സിനിമയിൽ ഒരു പുരുഷനും സ്ത്രീക്കും തുല്യ വേതനം ലഭിക്കുന്നതിനെക്കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇപ്പോൾ നമ്മളിൽ പലരും അതിനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ബോളിവുഡിലെ നിർഭാഗ്യകരമായ ലിംഗ വേതന അസമത്വം ഉയർത്തി കാണിക്കാൻ കൂടുതൽ നടിമാർ രംഗത്തു വരുന്നതിൽ സന്തോഷമുണ്ട്’, കരീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button