GeneralLatest NewsMollywoodNEWSSocial Media

എന്റെ സിങ്കത്തിന് ഒരു ചെറിയ സമ്മാനം: സൂര്യയ്ക്ക് ഗംഭീര സർപ്രൈസുമായി ജ്യോതിക

എന്റെ സിങ്കത്തിന് എന്ന ക്യാപ്ഷനോടെയുള്ള ചിത്രങ്ങളും കുറിപ്പും ജ്യോതിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇന്നലെയായിരുന്നു ഇരുവരുടെയും 15-ാം വിവാഹ വാർഷികം. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ ആശംസയോടൊപ്പം സൂര്യയ്ക്ക് ജ്യോതിക സമ്മാനിച്ച സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സൂര്യയുടെ മനോഹര ചിത്രം വരച്ചതാണ് ജ്യോതിക സമ്മാനിച്ചത്. ചേര്‍ന്നുനിന്നുള്ള രണ്ട് സിംഹങ്ങളുടെ ചിത്രവും ജ്യോതിക വരച്ചിരുന്നു. എന്റെ സിങ്കത്തിന് എന്ന ക്യാപ്ഷനോടെയുള്ള ചിത്രങ്ങളും കുറിപ്പും ജ്യോതിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

’15ാമത് വെഡ്ഡിങ് ആനിവേഴ്‌സറിയില്‍ പ്രിയതമനായി നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച് വാചാലയായും ജ്യോതിക എത്തിയിരുന്നു. ശരിയായ വ്യക്തിയെ കണ്ടുമുട്ടുന്നത് വിധിയാണ്, അവന്റെ ഭാര്യയാകുന്നത് ഒരു തിരഞ്ഞെടുപ്പാണ്,എന്നാൽ ഓരോ ദിവസവും ഒരേ വ്യക്തിയുമായി കൂടുതൽ കൂടുതൽ പ്രണയത്തിലാകുന്നത് നമ്മുടെ നിയന്ത്രണത്തിന് അതീതമാണ് – അവൻ ആരാണെന്നതിനാൽ മാത്രം – ഒരു യഥാർത്ഥ മനുഷ്യൻ. എന്റെ കുട്ടികളുടെ അച്ഛനും എന്റെ ഭർത്താവും എന്റെ സഹനടനും എല്ലാത്തിലുമുപരി, ഏറ്റവും പ്രധാനമായി എന്റെ ഉറ്റ സുഹൃത്ത്. ഈ പ്രത്യേക ദിവസത്തിൽ എന്റെ സിങ്കത്തിന് ഒരു ചെറിയ സമ്മാനം’ എന്നായിരുന്നു ജ്യോതിക കുറിച്ചത്.

https://www.instagram.com/p/CTrYgK3PpP4/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button