മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ ദമ്പതിമാരാണ് ജിഷിനും വരദയും. അമല എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ച വരദയും ജിഷിനും പ്രണയിച്ചാണ് വിവാഹിതരായത്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ജിഷിന്‍ ഒരേ പ്രൊഫഷനില്‍ നിന്നുള്ളവര്‍ വിവാഹം കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഇപ്പോൾ.
ഭാര്യയും ഭര്‍ത്താവും ഒരേ പ്രൊഫഷന്‍ ആയത് നല്ലതായി തോന്നുന്നുവെന്നാണ് ഇവരുടെ അഭിപ്രായം. അതിനുള്ള കാരണവും താരം പറയുന്നുണ്ട് .’സമയം, യാത്രകള്‍, ചിലപ്പോള്‍ രാത്രി വൈകിയും ഷൂട്ട് നടക്കും. മറ്റൊരു പ്രൊഫഷനിലുള്ള ആള്‍ ആണെങ്കില്‍ അത് മനസിലായെന്ന് വരില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് വരദ പറയുന്നു. പലര്‍ക്കും ഉള്ള സംശമാണിത്. സീരിയലിലും സിനിമയിലുമൊക്കെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് നിങ്ങളുടെ ഭാര്യയ്ക്ക് ഇഷ്ടപ്പെടുമോ? എന്ന ചോദ്യമാണ് ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്.’ താരം പങ്കുവച്ചു.
‘അങ്ങനെ ഒക്കെ ചെയ്യാമോ, നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതാണോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. പക്ഷേ ഒരേ ഫീല്‍ഡില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് പരസ്പരം ഞങ്ങള്‍ക്കത് മനസിലാക്കാന്‍ സാധിക്കും. അമല എന്ന സീരിയലില്‍ അഭിനയിക്കുമ്ബോള്‍ എന്റെ കഥാപാത്രം വരദയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്യുമ്ബോള്‍ ഏതെരാള്‍ക്കും റോങ് ആയി പിടിക്കുന്നതാണോന്ന് മനസിലാവും. പക്ഷേ അന്നിവള്‍ പറഞ്ഞത് ചേട്ടാ നിങ്ങള് പിടിച്ചപ്പോള്‍ എനിക്ക് മോശപ്പെട്ടൊരു തൊടല്‍ ആണെന്ന് തോന്നിയിട്ടില്ലെന്നാണ്’ – ജിഷിൻ പറയുന്നു.
Post Your Comments