
നിരവധി യുവതാരങ്ങൾക്കും സംവിധായകർക്കുമാണ് നടൻ മമ്മൂട്ടി അവസരങ്ങൾ നൽകിയിട്ടുള്ളത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകരുടെ സിനിമയിൽ അഭിനയിച്ചിട്ടുള്ള സൂപ്പർ താരവും മമ്മൂട്ടിയാണ്. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് തന്നെ ഒരു പിടിച്ചുയർത്തിയതിന് മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ജി മാർത്താണ്ഡൻ.
‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ ആണ് ജി മാർത്താണ്ഡൻ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഇന്ന് സിനിമ റിലീസ് ചെയ്തിട്ട് 8 വർഷം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് മമ്മൂട്ടിയെ കുറിച്ചും തന്റെ ആദ്യ സിനിമയെ കുറിച്ചും ജി മാർത്താണ്ഡൻ മനസ് തുറന്നത്.
ജി മാർത്താണ്ഡന്റെ ഫേസ്ബുക്ക് കുറിപ്പ്:
‘ഇന്ന് ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് എന്ന എൻറെ ആദ്യചിത്രം റിലീസ് ആയിട്ട് എട്ടു വർഷം തികയുകയാണ് എന്നെ ഒരു സംവിധായകനായി കൈപിടിച്ചുയർത്തിയ എൻറെ പ്രിയപ്പെട്ട മമ്മൂട്ടി സാറിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി. ഈസിനിമ എനിക്ക് വേണ്ടി എഴുതി തന്ന എൻ്റെ ഗുരുനാഥനായ ബെന്നി ചേട്ടൻ (ബെന്നി പി നായരമ്പലം) ഇത് യാഥാർത്ഥ്യമാക്കി തന്ന എൻറെ പ്രിയപ്പെട്ട ആൻറ്റോ ചേട്ടൻ (ആൻറ്റോ ജോസഫ് )ഇത് നിർമ്മിച്ച എൻറെ സുഹൃത്ത് ശ്രീ ഫൈസൽ ലത്തീഫ് ഇതിലെ കഥാപാത്രങ്ങൾ ജീവൻ നൽകിയ എല്ലാ അഭിനേതാക്കൾക്കും ഇതിൻറെ പിന്നിൽ എൻറെ തോളോട് ചേർന്നു പ്രവർത്തിച്ച എല്ലാ വ്യക്തിത്വങ്ങൾ ക്കും എൻറെ ഹൃദയത്തിൽ നിന്നും ഞാൻ നന്ദി രേഖപ്പെടുത്തുന്നു ഒപ്പം ഞാൻ വിശ്വസിക്കുന്ന ശക്തി ദൈവത്തിനും നന്ദി’.
https://www.facebook.com/G.Marthandan/posts/288848776382535?__cft__[0]=AZVSyLONJPJpLOI5H3jxzqkYOpozSrh8u0tb-98gxqtd-b_ZqGQzds-BUdnSgvXhH6ZHYBoTp8yqjaCVARjtkPuWvkUnEt2eCnelmG8Ijxzq8iXTfuPtDZMAQZaIcOCIbeYkJqdYcyIkV_EyhjInMwpU&__tn__=%2CO%2CP-R
Post Your Comments