
അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ‘ബെല്‍ബോട്ടം’. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്ന് ആദ്യമായെത്തിയ സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. എന്നാല്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായി കളക്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ ചിത്രം വീണ്ടും ഒടിടിയിലൂടെ റിലീസ് ചെയ്യാൻ പോകുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 16നാണ് സ്ട്രീമിംഗ് ആരംഭിക്കുക.
ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 2.75 കോടി മാത്രമായിരുന്നു. ഇതുവരെ ആകെ നേടിയ തിയറ്റര്‍ കളക്ഷന്‍ 30 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം മാര്‍വെലിന്റെ ഹോളിവുഡ് സൂപ്പര്‍ഹാറോ ചിത്രം ‘ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ്’, വിനായക ചതുര്‍ഥി റിലീസ് ആയെത്തിയ തെലുങ്ക് ചിത്രം ‘സീട്ടിമാര്‍’ എന്നിവ ആദ്യദിന ഇന്ത്യന്‍ കളക്ഷനില്‍ ബെല്ബോട്ടത്തെ മറികടന്നിരുന്നു.
trend ? @akshaykumar #BellBottomOutOnPrime, 16th September@vashubhagnani @vaaniofficial @humasqureshi @LaraDutta @ranjit_tiwari @jackkybhagnani @honeybhagnani @poojafilms pic.twitter.com/VZjYuokwoX
— prime video IN (@PrimeVideoIN) September 12, 2021
എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.
Post Your Comments