ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ: പ്രണയ ബന്ധത്തെക്കുറിച്ച് സാനിയ ഇയ്യപ്പൻ

ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്, നകുലിനെ കാണാറുണ്ട്

കൊച്ചിഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട് പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ലേഡി സൂപ്പർസ്റ്റാർ ആകുകയാണ് തന്റെ ലക്ഷ്യമെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയുമായുണ്ടായിരുന്ന പ്രണയ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സാനിയ.

തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും ആ ഇഷ്ടം വേണ്ടെന്ന് വച്ചെന്നും താരം പറയുന്നു. എന്നാൽ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ടെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ സാനിയ വ്യക്തമാക്കി.

ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭാരതത്തിന്റെ അഭിമാനപുത്രന്‍ ശ്രീ നരേന്ദ്രമോദിയാണ്

‘രണ്ട് വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ല’. സാനിയ വ്യക്തമാക്കി.

Share
Leave a Comment