‘ബാലേട്ടന്’ എന്ന സിനിമയുടെ കഥ മോഹന്‍ലാലിനോട് പറയാന്‍ പോയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന് വിഎം വിനു. മോഹന്‍ലാലിന്റെ കരിയറില്‍ ഏറെ നിര്‍ണായകമായി മാറിയ ബാലേട്ടന് നൂറ് ദിവസം തിയേറ്ററില്‍ നിറഞ്ഞു കളിച്ച ചിത്രമായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ എന്ന നടനെ വീണ്ടും സ്വീകര്യനാക്കിയ ചിത്രം കൂടിയായിരുന്നു ‘ബാലേട്ടന്’.വിഎം വിനുവിന്റെ തന്നെ യുട്യൂബ് ചാനലിലാണ് ബാലേട്ടന് കഥകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്.
വിഎം വിനുവിന്റെ വാക്കുകള്‍
‘വല്ലാത്ത വിറയലോടെയാണ് ടിഎ ഷാഹിദ് ലാലേട്ടനോട് ബാലേട്ടന്റെ കഥ പറയാന്‍ പോയത്. തുളസീദാസ് സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ബ്രഹ്മചാരി’ എന്ന സിനിമയുടെ ചിത്രീകരണം തെങ്കാശിയില്‍ നടക്കുമ്പോഴാണ് ഞങ്ങള്‍ ബാലേട്ടന്റെ കഥ പറയാനായി പോകുന്നത്. തെങ്കാശിയിലെ അരവിന്ദ് ഹോട്ടലില്‍ ആയിരുന്നു ലാലേട്ടന് താമസിച്ചിരുന്നത്. ലാലേട്ടന്റെ റൂമിലേക്ക് കയറും മുന്‍പ് ഞങ്ങള്‍ അവിടെ മനോഹരമായ ഒരു കാഴ്ച കണ്ടു. അങ്ങ് ദൂരെ ഒരു മുരുകന് കോവില്‍ മലമുകളില്‍ കാണാം. ഞാന്‍ അത് കണ്ടപ്പോള്‍ ഷാഹിദിനോട് പറഞ്ഞു. ‘ഷാഹിദേ ജാതിയും, മതവും ഒന്നും നോക്കണ്ട നമ്മള് ഒരു നല്ല കാര്യത്തിന് റൂമിലേക്ക് കയറാന്‍ പോകുവല്ലേ മനസ്സ് ഉരുകി പ്രാര്‍ത്ഥിച്ചോളാന്‍’ അത് കേട്ടതും ഷാഹിദ് പറഞ്ഞു, ‘എനിക്ക് എന്ത് ജാതിയും മതവും വിനുവേട്ടാ’ കൂടെ മുരുകാ കാത്തോളണേ എന്ന ഒരൊറ്റ വിളിയും.
Post Your Comments