
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. ഒന്നര വർഷം മുൻപേയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷവും ഇരുവരും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം കുട്ടികൾ ആയില്ലേ എന്നതാണ് എന്ന് പറയുകയാണ് സ്നേഹ. ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് സ്നേഹ ഇക്കാര്യം പറഞ്ഞത്.
നിങ്ങളോട് ഏറ്റവും അധികം ആളുകൾ ചോദിക്കുന്ന ചോദ്യമെന്താണെന്നാണ് അവതാരക സ്നേഹയോടും ശ്രീകുമാറിനോടും ചോദിച്ചത്. ഇതിനാണ് സ്നേഹ മറുപടി നൽകിയത്.
സ്നേഹയുടെ വാക്കുകൾ:
‘തന്നോട് കൂടുതൽ പേരും ചോദിച്ചിട്ടുളളത് കുട്ടികൾ ആയില്ലേ എന്നാണ്. ചേട്ടനോട് ആരും അത് ചോദിക്കാറില്ല. എന്റെ ബന്ധുക്കളിൽ പലരും പ്ലാനിങ്ങിൽ ആണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞങ്ങൾക്ക് തോന്നിയ പോലെയാണ് ഞങ്ങളുടെ ജീവിതം. അത് നടക്കുമ്പോൾ നടക്കും അത്രേ ഉള്ളൂ. ഇതാണ് ഞാനവരോട് പറയാറുളളത്.’
വഴക്കുണ്ടായാൽ ആദ്യം സോറി പറയുന്നത് ആരെന്ന ചോദ്യത്തിന് താനാണെന്നാണ് സ്നേഹ പറഞ്ഞത്. ആരാണ് ഏറ്റവും അധികം റൊമാന്റിക് എന്ന ചോദ്യത്തിനും പാർട്ണർക്ക് ഏറ്റവും കൂടുതൽ ഗിഫ്റ്റ് വാങ്ങികൊടുക്കാറുള്ളതും താനെന്നായിരുന്നു സ്നേഹ പറഞ്ഞത്.
Post Your Comments