ദീപാവലി ദിനത്തിലാണ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ റിലീസിനെത്തുന്നത്. ഇപ്പോഴിതാ നടൻ ചിലമ്പരശന്റെ ‘മാനാട്’എന്ന ചിത്രവും ഇതേ ദിവസം തന്നെ റിലീസിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടിൽ ‘അബ്‍ദുള്‍ ഖാലിഖ്’ എന്നാണ് ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരന്‍, പ്രേംജി അമരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.
#MaanaaduDeepavali ??#SilambarasanTR #Maanaadu @vp_offl @sureshkamatchi @thisisysr pic.twitter.com/Fey3ra9ckC
— Silambarasan TR (@SilambarasanTR_) September 11, 2021
രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സണ്‍ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വെട്രി പളനിസാമി, സംഗീതം ഡി ഇമ്മന്‍, എഡിറ്റിംഗ് റൂബെന്‍, കലാസംവിധാനം മിലന്‍, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, നൃത്ത സംവിധാനം ബൃന്ദ, പ്രേം രക്ഷിത്, സഹരചന ആദി നാരായണ, കോ ഡയറക്റ്റര്‍ ആര്‍ രാജശേഖര്‍. കോവിഡ് മൂലമാണ് ഈ സിനിമയുടെ റിലീസും വൈകിയത്.
Post Your Comments