![](/movie/wp-content/uploads/2021/09/rajanikanth-1.jpg)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. പോസ്റ്ററിൽ മാസ് ലുക്കിലാണ് രജനികാന്തിന്റെ കാണാൻ കഴിയുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. രജനികാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തില്‍ എത്തുന്നത്.
ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവുരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വെട്രിയാണ് ഛായാഗ്രാഹകൻ.
Post Your Comments