മോഹന്‍ലാല്‍ സമ്മാനിച്ച സൺഗ്ലാസ് ധരിച്ച് പൃഥ്വിരാജ്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സണ്‍ഗ്ലാസ് ധരിച്ച പൃഥ്വിയുടെ ചിത്രവും വീഡിയോയും പങ്കുവച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിലകൂടിയ സൺഗ്ലാസ് മോഹൻലാൽ സമ്മാനിച്ച വിവരം അറിയിച്ചത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ല്‍ ‘അബ്രാം ഖുറേഷി’യായി മോഹന്‍ലാല്‍ എത്തിയ ടെയ്ല് എന്‍ഡ് ഭാഗത്ത് അദ്ദേഹം ധരിച്ച അതേ മാതൃകയിലുള്ള ഒരു കണ്ണടയായിരുന്നു സമ്മാനമായി നൽകിയത്.
https://www.instagram.com/p/CTmuesXvkoE/?utm_source=ig_embed&ig_rid=b101aae5-8ffb-4a8b-a713-7ed312674ec5
ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്റെ മാക്ക് ഫൈവ് എന്ന മോഡല്‍ ആയിരുന്നു പൃഥ്വിക്കുള്ള മോഹന്‍ലാലിന്റെ സമ്മാനം. ഒന്നര ലക്ഷം രൂപയ്ക്കു മുകളിലാണ് ഇതിന്റെ വില.
Post Your Comments