CinemaGeneralHollywoodLatest NewsNEWS

‘നോ ടൈം ടു ഡൈ’: ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള സിനിമയുമായി ജെയിംസ് ബോണ്ട്

മുന്‍പ് പല കാലങ്ങളിലായി പുറത്തിറങ്ങിയ ഏത് ബോണ്ട് ചിത്രത്തെക്കാളും കൂടിയ ദൈര്‍ഘ്യമാണ് 'നോ ടൈം ടു ഡൈ'എന്ന സിനിമയ്‌ക്കുള്ളത്

ജെയിസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈർഘ്യമുള്ള പുതിയ സിനിമയാണ് ‘നോ ടൈം ടു ഡൈ’. 163 മിനിറ്റ് ആണ് ഈ ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്ന് ഇന്‍ഡിവയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് പല കാലങ്ങളിലായി പുറത്തിറങ്ങിയ ഏത് ബോണ്ട് ചിത്രത്തെക്കാളും കൂടിയ ദൈര്‍ഘ്യമാണ് ഇത്.

2015 ചിത്രം സ്പെക്റ്റര്‍ ആയിരുന്നു ഇതിനു മുന്‍പ് ഏറ്റവും ദൈര്‍ഘ്യമേറിയ ജെയിംസ് ബോണ്ട് ചിത്രം. 148 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം. 2006ല്‍ എത്തിയ ‘കാസിനോ റോയല്‍’ (144 മിനിറ്റ്), 2012 ചിത്രം സ്കൈഫാള്‍ (143 മിനിറ്റ്) എന്നിവയാണ് ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.

നിലവിലെ ബോണ്ട് ആയ ഡാനിയല്‍ ക്രെയ്‍ഗിന്‍റെ അവസാന ചിത്രം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം കൂടിയാണ് ‘നോ ടൈം ടു ഡൈ’. കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സെപ്റ്റംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും.

2020 ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം സിനിമയുടെ റിലീസ് വൈകുകയായിരുന്നു. 250 ബില്യണ്‍ ഡോളര്‍ ആണ് സിനിമയുടെ നിർമ്മാണ ചിലവ്

 

shortlink

Related Articles

Post Your Comments


Back to top button