നിങ്ങള്‍ എന്റെ ചങ്കാണെന്ന് പറയാന്‍ എനിക്കെന്തൊരു ആവേശമാണെന്നോ.. അഹങ്കാരമാണെന്നോ!

സീമ ഒരേ ഒരാള്‍ കാരണമാണ് ഇത് സംഭവിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കിഷോർ സത്യ. അര്‍ബുദ ബാധിതയായി ആഴ്ചകള്‍ക്ക് മുന്‍പ് അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്നത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി സീമ ജി നായരായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചു പങ്കുവയ്ക്കുകയാണ് കിഷോർ. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കോഷനില്‍ വെച്ച്‌ നടന്ന സംഭവമാണ് കിഷോര്‍ സത്യ വിവരിക്കുന്നത്.

കുറിപ്പ് പൂർണ്ണ രൂപം

ഇന്നലെ വൈകിട്ട് ലൊക്കേഷനില്‍ വച്ച്‌ സംവിധായകന്‍ അന്‍സാര്‍ ഖാനും ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്കൂ 3 പെണ്‍കുട്ടികള്‍ ആണുള്ളത്. പഠിക്കാന്‍ മിടുക്കികള്‍. പക്ഷെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടീവി സൗകര്യം ഇല്ലാത്തതു കൊണ്ട് ജോഷി വിഷമിക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി നായര്‍) കാര്യം ഓര്‍മ്മ വന്നത്. പെട്ടന്ന് ഞാന്‍ സീമയെ വിളിച്ച്‌ ചോദിച്ചു. ഒരു മണിക്കൂറിനുള്ളില്‍ മറുപടി വന്നു. നാളെത്തന്നെ ടീവി കൊടുക്കാമെന്നു പറഞ്ഞു. 32 ഇഞ്ചിന്റെ ഒരു പുതിയ HD സ്മാര്‍ട്ട്‌ ടീവിയുമായി എത്തി ഇന്നുച്ചയ്ക്ക് ജോഷിക്കൂ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ആയി നല്‍കി. അയാളുടെ തൊണ്ടയില്‍ വാക്കുകള്‍ മുട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നോടും അന്‍സാറിനോടും നന്ദി പറഞ്ഞു. ഞങ്ങള്‍ പറഞ്ഞു ഇത് മുഴുവന്‍ സീമക്ക് ഉള്ളതാണ്. സീമ ഒരേ ഒരാള്‍ കാരണമാണ് ഇത് സംഭവിച്ചത്.

read also: രമേശേട്ടന്റെ വിയോഗം വിശ്വാസിക്കാനാകുന്നില്ല: കുറിപ്പുമായി മിഥുൻ

അപ്പോള്‍ ഒരു ചെറു വേഷം അഭിനയിക്കാന്‍ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാന്‍ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നല്‍കിയത്!!അത് ആര്‍ക്കും അറിയില്ലയിരുന്നു. അദ്ദേഹവും നിറഞ്ഞ മനസോടെ അവിടെ ലൊക്കേഷനിലെ ആളുകളുടെ ഇടയില്‍ കൈകള്‍ കൂപ്പി നില്‍പ്പുണ്ടായിരുന്നു സീമ, വെറുതെയല്ല നിങ്ങള്‍ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്. നിങ്ങള്‍ എന്റെ ചങ്കാണെന്ന് പറയാന്‍ എനിക്കെന്തൊരു ആവേശമാണെന്നോ.. അഹങ്കാരമാണെന്നോ.. ഒപ്പം ഈ സദ്കര്‍മ്മങ്ങള്‍ക്ക് എല്ലാം സീമയുടെ കൂടെ നില്‍ക്കുന്ന മുഖം കാണിക്കാന്‍ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാന്‍ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്. അവര്ക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം..

Share
Leave a Comment