GeneralKollywoodLatest NewsNEWSSocial Media

‘സന്തോഷത്തിന്റെ 15 വർഷങ്ങൾ’: വിവാഹ വാർഷികദിനത്തിൽ പരസ്പരം ആശംസ അറിയിച്ച് സൂര്യയും ജ്യോതികയും

സെപ്‍റ്റംബര്‍ 11, 2016 ലാണ് ഇരുവരും വിവാഹിതരായത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇന്ന് ഇരുവരുടെയും 15-ാം വിവാഹ വാർഷികമാണ്. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ സൂര്യക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ജ്യോതിക. സന്തോഷത്തിന്റെ 15 വർഷങ്ങൾ, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി എന്നാണ് ജ്യോതിക സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. സൂര്യയും ജ്യോതികയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

സെപ്‍റ്റംബര്‍ 11, 2016 ലാണ് ഇരുവരും വിവാഹിതരായത്. ദിയ, ദേവ് എന്നീ രണ്ടും മക്കളും സൂര്യ- ജ്യോതിക ദമ്പതിമാര്‍ക്കുണ്ട്. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുകയും പ്രണയത്തിലാകുകയും ചെയ്‍തതിനെ തുടര്‍ന്നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം.

https://www.instagram.com/p/CTq51iSvRpt/?utm_source=ig_embed&ig_rid=7368df75-f430-49d3-81a4-a3c4d046eea2

പൊൻമഗള്‍ വന്താല്‍ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സൂര്യയുടെ നിര്‍മാണത്തിലുള്ള ഉടൻപിറപ്പ് എന്ന ചിത്രമാണ് ജ്യോതികയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button