കഴിഞ്ഞ ദിവസം ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ നടൻ ബാല ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ വീഡിയോയ്ക്ക് നേരെ വന്ന ഒരു സ്ത്രീയുടെ നെഗറ്റീവ് കമന്റിന് ബാല നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്’, എന്നായിരുന്നു യുവതിയുടെ കമന്റ്. ‘നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം’എന്നായിരുന്നു ഇതിന് ബാലയുടെ മറുപടി. പ്രൊഫൈൽ ഫോട്ടോ നൽകാത്ത ഒരു ആക്കൗണ്ടിൽ നിന്നും വന്ന മറ്റൊരു വിമർശന കമന്റിന്, ആദ്യം നിങ്ങൾ നിങ്ങളുടെ മുഖം കാണിക്കൂ എന്നായിരുന്നു ബാലയുടെ മറുപടി.
നേരത്തെ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന സമ്മാനമായി സ്വർണമാലയും കമ്മലും നൽകിയതൊക്കെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എലിസബത്തിനെതിരെ മോശം കമന്‍റുകൾ വന്നിരുന്നു. ഇതിൽ മുന്നറിയിപ്പുമായി ബാല തന്നെ രംഗത്തെത്തുകയും ചെയ്തു. തന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂ, എന്നാൽ തന്റെ ഭാര്യയെ കുറിച്ച് ഒന്നും പറയാൻ സമ്മതിക്കില്ല എന്നായിരുന്നു ബാല പറഞ്ഞത്.
Post Your Comments