
പ്രേഷകരുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ ജന്മദിനമാണിന്ന്. നിരവധി ആരാധകരും താരങ്ങളുമാണ് നടിക്ക് ആശംസയുമായെത്തുന്നത്. ഇപ്പോഴിതാ മഞ്‍ജു വാര്യര്‍ക്ക് ആശംസകള്‍ നേരുകയാണ് നടന്മാരായ ജയസൂര്യയും പൃഥ്വിരാജും. സോഷ്യൽ മീഡിയയിലൂടെയാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരങ്ങൾ ആശംസ അറിയിച്ചത്.
https://www.instagram.com/p/CToSuqxlJw7/?utm_source=ig_embed&ig_rid=dd689aa3-c79e-43a3-b8ef-7784b7171674
മഞ്‍ജു വാര്യരുടെ പുതിയ ചിത്രത്തിലെ നായകനാണ് ജയസൂര്യ. മേരി ആവാസ് സുനോയെന്ന ചിത്രത്തിലാണ് ജയസൂര്യയും മഞ്‍ജു വാര്യരും ആദ്യമായി ഒന്നിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും മഞ്ജു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മഞ്ജുവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പൃഥ്വിരാജ് പങ്കുവെയ്ക്കുന്നു.
Post Your Comments