GeneralLatest NewsMollywoodNEWSSocial Media

പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി: വീഡിയോ

'പുഴു' എന്ന സിനിമയ്ക്കുവേണ്ടിയാണ്​ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്

പിറന്നാളിന് പിന്നാലെ പുത്തൻ ഗെറ്റപ്പിൽ നടൻ മമ്മൂട്ടി. കോവിഡ് തുടങ്ങിയ കാലം മുതൽ വളർത്തിയിരുന്ന താടിയെടുത്ത്​, മുടി വെട്ടിയൊതുക്കി എത്തിയ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ‘പുഴു’ എന്ന സിനിമയ്ക്കുവേണ്ടിയാണ്​ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്​.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്റോ ജോസഫ് പങ്കുവെച്ചിട്ടുണ്ട്. തൃശൂരിൽ എത്തിയ താരം സുഹൃത്തിന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തു.

കോവിഡ് ലോക്ഡൗൺ തുടങ്ങിയ കാലം മുതൽ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി. പൊതുചടങ്ങുകളിലും ഈ ലുക്കിലായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്​. ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം ‘ഭീഷ്മപര്‍വ’ത്തില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button