വൈശാഖ് ജോജൻ സംവിധാനം ചെയ്ത കൂറയുടെ വ്യാജ പതിപ്പ് ടെലഗ്രാമിലും യൂട്യുബിലും പ്രചരിക്കുന്നതായി പരാതി. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകൾ പിന്നിടുമ്പോഴേക്കുമാണ് വ്യാജ പതിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ ഈ ചാനലുകളിൽ സിനിമ നീക്കം ചെയ്തു വരികയാണ്.
സിനിമ ഡൗൺലോഡ് ചെയ്യുന്നവരും, ഷെയർ ചെയ്യുന്നവർക്കും നേരെ കർശനമായ നടപടി ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് ജോജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്. യൂട്യൂബ് ചാനലുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്ത രണ്ടു പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
വാട്സപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടയുള്ള സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ലിങ്ക് ഷെയർ ചെയ്യപ്പെട്ടാൽ അഡ്മിൻ ഉൾപ്പെടെയുള്ളവർ പിടിയിലാവും. ഒ.ടി.ടി പ്ലാറ്റഫോമുകളായ നീസ്ട്രീമിലും സെയ്ന പ്ലേയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജൻ സിനിമാസാണ് നിർമാണം.
പ്രൊഫസർ ശോഭീന്ദ്രൻ, സന്ദേശ് സത്യൻ, അപർണ മേനോൻ, സുഭിക്ഷ, ധ്യാൻ ദേവ്, ഷൈജു പി ഒളവണ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അരുൺ കൂത്താടുത്ത്ആണ് ഛായാഗ്രഹണം. എഡിറ്റിങ്ങ് വൈശാഖ് ജോജൻ, സംഗീതം നിഥിൻ പീതാംബരൻ, എജി ശ്രീരാഗ്.
Post Your Comments