അടുത്തിടെയയായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. തുടർന്ന് സെപ്റ്റംബർ 5ന് വിവാഹ റിസപ്‌ഷൻ നടത്തുകയും നിരവധി താരങ്ങൾ ബാലയ്ക്കും ഭാര്യ എലിസബത്തിനും ആശംസയുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാല ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്.
ബാല തമിഴ് പാട്ട് പാടുമ്പോൾ ഡ്രം കിറ്റിൽ താളം പിടിക്കുന്ന എലിസബത്തിനെയാണ് കാണാവുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് അടിക്കാൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടുന്നതും കാണാം.
വിവാഹം കഴിഞ്ഞതിൽ പിന്നെ ഭാര്യയ്‌ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ബാല സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ ഇടാറുണ്ട്. എലിസബത്തിനു ബാല സമ്മാനിച്ച ഓഡി കാർ, ബാലയുടെ അമ്മ സമ്മാനിച്ച സ്വർണ്ണ നെക്‌ളേസ് തുടങ്ങിയ വിശേഷങ്ങൾ എല്ലാം തന്നെ ബാല പങ്കുവെച്ചിരുന്നു.
Post Your Comments