കഴിഞ്ഞ ദിവസമാണ് ശങ്കർ രാം ചരണിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്തു വിട്ടത്. നടൻ ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. പുറത്തെത്തിയ പോസ്റ്ററിൽ രാം ചരൺ, ശങ്കർ, കിയാര എന്നിവരുടെ പിന്നിലായിട്ടായിരുന്നു ജയറാമിന്റെ ചിത്രം കാണാൻ സാധിച്ചത്. ഇതിനെ തുടർന്ന് തന്റെ ചിത്രം എഡിറ്റ് ചെയ്ത് രാം ചരണിനൊപ്പം നിന്ന ശങ്കറിന്റെ സ്ഥാനത്ത് തന്റെ ചിത്രം കയറ്റിയതാണ് ജയറാമിനെതിരെ ട്രോളുകൾ വരാൻ കാരണമായത്.
തന്നെ പിന്നിൽ നിർത്തിയ സംവിധായകനെ തന്നെ എഡിറ്റ് ചെയ്ത് കളഞ്ഞ് മുന്നിലേക്ക് വന്ന ജയറാമേട്ടൻ മാസ്സ് ആണ് എന്നൊക്കെ രസകരമായ കമന്റുകളും ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടും മറ്റു ചിലർ എത്തുന്നു. എന്തിനാണ് പറ്റാത്ത പണിക്ക് പോകുന്നത് എന്നും തുടങ്ങിയ പരിഹാസ കമന്റുകളാണ് വരുന്നത്.
https://www.facebook.com/JayaramActor/posts/401343161352541?__cft__[0]=AZWMhRtUKryOnQU2pFQuazOptMTDZsMK5QgRryEhA_k8hDfZilnafAB4GWhpM8nIgY9yTV4_2vB6sxFaG9eYKU6VVZFrjkvcMUVMRs5VszkofugxPgTTIpfRVuraTecYPtxgtN5ml0OvDBgaaDXobNiG&__tn__=%2CO%2CP-R
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്‍റെ ഫിലിമോഗ്രഫിയിലെ 15-മത് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവും. തമൻ ആണ് സംഗീതം.
ഭാഗമതി, അലാ വൈകുണ്ഠപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളില്‍ എത്തുന്നുണ്ട്.
Post Your Comments