GeneralLatest NewsMollywoodNEWSSocial Media

എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി: ആരാധകർക്ക് അല്ലിയുടെ ശബ്ദസന്ദേശം

ഇൻസ്റ്റഗ്രാമിൽ സുപ്രിയയാണ് ഈ ശബ്ദസന്ദേശം പങ്കുവച്ചത്

ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് നടൻ പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃത. ഇന്നലെയായിരുന്നു താരപുത്രിയുടെ ഏഴാം പിറന്നാൾ. നിരവധി താരങ്ങളും ആരാധകരുമാണ് അല്ലിയ്ക്ക് ആശംസയുമായെത്തിയത്. ഇപ്പോഴിതാ ജന്മദിനത്തിൽ ആശംസകളറിയിച്ചവർക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള അല്ലി മോളുടെ സന്ദേശം എത്തിയിരിക്കുകയാണ്.

‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്ന് അല്ലി ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ സുപ്രിയയാണ് ഈ ശബ്ദസന്ദേശം പങ്കുവച്ചത്. ‘നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി! അല്ലിക്ക് ഒരു മികച്ച ജന്മദിനമായിരുന്നു ഇത്!,’ എന്ന അടികുറിപ്പോടെയാണ് സുപ്രിയ സന്ദേശം പങ്കുവെച്ചത്.

https://www.instagram.com/p/CTkQT4yJ17p/?utm_source=ig_embed&utm_campaign=loading

ഇതാദ്യമായാണ് അലംകൃതയുടെ ശബ്ദം പുറത്തുവിടുന്നത്. അപൂർവമായി മാത്രമാണ് സുപ്രിയയും പൃഥ്വിരാജും മകളുടെ ചിത്രം പങ്കുവെയ്ക്കുന്നത്. എന്നാൽ ഇന്നലെ വ്യത്യസ്തമായി മകളുടെ മുഖം ശരിക്കും കാണുന്ന ചിത്രം തന്നെയായിരുന്നു ഇരുവരും ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button