ഷാരൂഖ് ഖാൻ-നയൻ‌താര ചിത്രത്തിൽ വിജയ് ?

കാമിയോ റോളില്‍ ആയിരിക്കും വിജയ് എത്തുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്

സംവിധായകൻ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നയൻ‌താര നായികയായെത്തുന്ന ചിത്രത്തിൽ ഇപ്പോഴിതാ നടൻ വിജയ്‍യും എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. കാമിയോ റോളില്‍ ആയിരിക്കും വിജയ് എത്തുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിജയ്‍യുടെ മൂന്ന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ അറ്റ്‌ലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതിനാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാന്‍ കഴിയില്ല. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂനയില്‍ പുരോഗമിക്കുകയാണ്.

അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുകയെന്നാണ് വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Share
Leave a Comment