CinemaGeneralKollywoodLatest NewsNEWS

ദേശീയ അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ മമ്മുക്ക മാത്രം എന്നോട് ഒന്നും പറഞ്ഞില്ല: മമ്മൂട്ടിയെക്കുറിച്ച് സുഹാസിനി

അതുകൊണ്ട് 'സിന്ധുഭൈരവി' കണ്ടിട്ട് പറയാം ദേശീയ അവാര്‍ഡിനുള്ള മൂല്യം അഭിനയത്തിനുണ്ടായിരുന്നോ എന്ന്

തനിക്ക് ദേശീയ അവാര്‍ഡ്‌ കിട്ടിയ സമയത്ത് മമ്മുക്ക കാണിച്ച സത്യസന്ധതയെക്കുറിച്ച് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് നടി സുഹാസിനി. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് സുഹാസിനി.

സുഹാസിനിയുടെ വാക്കുകള്‍

‘സിന്ധു ഭൈരവി’യില്‍ എനിക്ക് ദേശീയ അവാര്‍ഡ്‌ കിട്ടിയ സമയത്ത് ഞാന്‍ ഊട്ടിയില്‍ ഒരു ഷൂട്ടിംഗിലായിരുന്നു. ഊട്ടിയില്‍ തന്നെ വേറൊരു ലൊക്കേഷനില്‍ മമ്മുക്കയുടെ സിനിമയുടെ ഷൂട്ട്‌ ഉണ്ടായിരുന്നു. അവാര്‍ഡ്‌ കിട്ടിയതിന്റെ പേരില്‍ മമ്മുക്കയുടെ ലൊക്കേഷനില്‍ നിന്ന് എല്ലാവരും അഭിനന്ദനമറിയിച്ചു. ആ സമയത്ത് ‘രാധ’ എന്നൊരു നടിയ്ക്ക് അവാര്‍ഡ്‌ കിട്ടേണ്ടതായിരുന്നു എന്നൊരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. എന്നോട് എല്ലാവരും അഭിനന്ദനം അറിയിച്ചപ്പോള്‍ മമ്മുക്ക മാത്രം ഒന്നും പറഞ്ഞില്ല. പിന്നെ മമ്മുക്ക എന്നെ ഫോണ്‍ ചെയ്തിട്ട് പറഞ്ഞു ‘സിന്ധുഭൈരവി’ ഞാന്‍ കണ്ടിട്ടില്ല, രാധ അഭിനയിച്ച സിനിമ കണ്ടിരുന്നു. അതുകൊണ്ട് ‘സിന്ധുഭൈരവി’ കണ്ടിട്ട് പറയാം ദേശീയ അവാര്‍ഡിനുള്ള മൂല്യം അഭിനയത്തിനുണ്ടായിരുന്നോ എന്ന്’. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ആ വാക്കുകള്‍. അത്ര സത്യസന്ധനാണ് മമ്മുക്ക. പിന്നെ ഒരു മാസത്തിനുള്ളില്‍ എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. ക്യാമറയുടെ മുന്നില്‍ മാത്രമാണ് അഭിനയം. ജീവിതത്തില്‍ നേരുള്ള ഒരു മനുഷ്യന്‍, അതാണ്‌ മമ്മുക്ക’. സുഹാസിനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button