സിബി മലയില്‍, എസ്എന്‍, സ്വാമി, മമ്മൂട്ടി ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 1988-ല്‍ പുറത്തിറങ്ങിയ ‘ഓഗസ്റ്റ് ഒന്ന്’. വന്‍ഹിറ്റായ ‘ഓഗസ്റ്റ് ഒന്ന്’ എന്ന സിനിമ അതിന്റെ നിര്‍മാതാവിന് ആദ്യം ഏറ്റെടുക്കാന്‍ മടിയുണ്ടായിരുന്നുവെന്നും, അത്കൊണ്ട് മറ്റൊരു ബാനറിനു വേണ്ടി ആ സിനിമ ആലോചിരിച്ചിരുന്നുവെന്നും എസ്എന്‍ സ്വാമി തുറന്നു പറയുന്നു.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയെക്കുറിച്ച് എസ്.എന്‍ സ്വാമി പങ്കുവച്ചത്.
‘ഓഗസ്റ്റ് ഒന്ന്’ ചെയ്യുമ്പോള്‍ അതിന്റെ നിര്‍മ്മാതാവ് എം.മണിക്ക് അത് നിര്‍മ്മിക്കാന്‍ മടിയുണ്ടായിരുന്നു. പുള്ളി സ്ഥിരം സിനിമകളുടെ ആളാണ്. ഇടവേളയ്ക്ക് മുന്‍പ് ഇത്ര ഇടി, അത് കഴിഞ്ഞു ഇത്ര ഇടി.. ആ ഒരു ലൈന്‍. സിബിഐ എന്ന സിനിമ പോലും അദ്ദേഹം നിര്‍മ്മിക്കാന്‍ മടി കാണിച്ചിരുന്നു. ഞാന്‍ ധൈര്യം കൊടുത്തെങ്കിലും എം.മണി എന്ന നിര്‍മ്മാതാവിന് ‘ഓഗസ്റ്റ് ഒന്ന്’ ചെയ്യാന്‍ തീരെ താല്പര്യമില്ലായിരുന്നു. കാര്യം അറിഞ്ഞ മമ്മൂട്ടി എന്നോട് പറഞ്ഞു, ‘തനിക്ക് എത്ര നിര്‍മ്മാതാവിനെ വേണം ഞാന്‍ തരാം’. അന്ന് മമ്മൂട്ടി കത്തി നില്ക്കുന്ന സമയമായിരുന്നു. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ നിരവധി നിര്‍മ്മാതക്കാള്‍ വെയിറ്റ് ചെയ്യുന്ന ടൈം.അങ്ങനെ ‘തോംസണ്‍’ എന്നൊരു ബാനറില്‍ മറ്റൊരു നിര്‍മ്മാതാവിന് വേണ്ടി ‘ഓഗസ്റ്റ് ഒന്ന്’ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എം മണി എന്ന നിര്‍മ്മാതാവ് വീണ്ടും വിളിച്ചു. അതിനു മുന്‍പ് അദ്ദേഹത്തിന്റെ രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാനാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്നില്‍ ഒരു വിശ്വാസമുള്ളതിനാല്‍ എന്നെ വിട്ടു പോകാന്‍ അദ്ദേഹത്തിന് ഒരു മടിയുണ്ടായിരുന്നു. ഇനി മറ്റൊരു ബാനറില്‍ ഈ സിനിമ ചെയ്തു സൂപ്പര്‍ ഹിറ്റായാല്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി ഞാന്‍ എഴുതാന്‍ തയ്യാറാകില്ല എന്നൊക്കെയുള്ള ഭയമായിരിക്കാം അദ്ദേഹത്തെ ‘ഓഗസ്റ്റ് ഒന്ന്’ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്’. എസ്എന്‍ സ്വാമി പറയുന്നു.
Post Your Comments